visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
DMA Mahipalpur area ONAM 2022
DMA Mahipalpur area ONAM 2022Photo Credit : P N Shaji

ഡിഎംഎ മഹിപാൽപൂർ - കാപ്പസ്ഹേഡാ ഏരിയ ഓണാഘോഷം നടത്തി

By - P N Shaji -- Monday, September 26, 2022 , 09:01 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ - കാപാസ്ഹേഡാ ഏരിയയുടെ ഓണാഘോഷ പരിപാടികൾ 25-09-2022 രാവിലെ 10 മണി മുതൽ മഹിപാൽപുരിലെ പ്രധാന സാമുദായിക കേന്ദ്രത്തിൽ അരങ്ങേറി.

ഏരിയ ചെയർമാൻ ഡോ ടിഎം ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഉദ്ഘാടനം ചെയ്‌തു. എംസിഡി കൗൺസിലർ ഇന്ദർജിത് ഷരാവത്ത് മുഖ്യാതിഥിയായി ചടങ്ങുകളിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടോണി കെജെ, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെവി, ഏരിയ സെക്രട്ടറി പ്രദീപ്‌ ജി കുറുപ്പ്, വൈസ് ചെയർമാൻ സജി ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഏരിയയിൽ നിന്നും +2വിൽ മികച്ച വിജയം നേടിയ പ്രണവ് ശ്രീകുമാറിനെ വേലു മാസ്റ്ററുടെ സ്മരണാർത്ഥം നൽകി വരുന്ന 5001 രൂപയുടെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിൽ പങ്കെടുത്തവരെയും ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷങ്ങൾക്ക് ചാരുതയേകി. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment