visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Najafgarh Sri chotanikara Bhagavathy Temple
Najafgarh Sri chotanikara Bhagavathy TemplePhoto Credit : Siju Kuriyedam Sreekumar

നവരാത്രി പൂജകൾക്കായി നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി

By - P N Shaji -- Monday, September 26, 2022 , 11:36 AM
ന്യൂ ഡൽഹി : നവരാത്രി പൂജകൾക്കായി നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. സെപ്റ്റംബർ 26-ന് തുടക്കമിടുന്ന പൂജകൾ ഒക്ടോബർ 5 ബുധനാഴ്ച സമാപിക്കും. 
ഒക്ടോബർ 2 ഞായറാഴ്ച വൈകിട്ട് 5:30 വരെ പൂജ വയ്‌പിനായി പുസ്തകങ്ങൾ ക്ഷേത്ര കൗണ്ടറിൽ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവരാത്രി ദിനങ്ങളിൽ വിശേഷാൽ പൂജകളും നാമസങ്കീർത്തനവും ഉണ്ടാവും. 

പൂജ എടുപ്പും വിദ്യാരംഭവും വിജയ ദശമി ദിനമായ ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 7:30-ന് ആരംഭിക്കും. രാവിലെ 5:15-ന് നിർമ്മാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. 7-ന് ഉഷ:പൂജ, 7:15-ന് പൂജ എടുപ്പ്, 7:30 മുതൽ വിദ്യാരംഭം. ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കുന്ന പീഠത്തിലിരുത്തി, ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി ആദ്യാക്ഷര മധുരം നുണയാനെത്തുന്ന കുരുന്നുകളുടെ നാവിൽ സ്വർണ്ണാക്ഷരങ്ങൾ കുറിക്കും. 10-ന് ഉച്ചപൂജ, 10:30-ന് ദശമി ദീപാരാധന. വിജയ ദശമി ദിവസം ഭക്തജനങ്ങൾക്കായി രാവിലെ ലഘുഭക്ഷണവും ഉണ്ടാവും.

പൂജകളും വിദ്യാരംഭവും മുൻകൂട്ടി ബുക്കു ചെയ്യുവാൻ 9811219540, 9289886490, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Najafgarh Sri chotanikara Bhagavathy Temple Navratri pooja



 



LEAVE A REPLY

Security code:

COMMENTS

Be the first to comment