visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Najafgarh Sri chotanikara Bhagavathy Temple Vidhyarambham
Najafgarh Sri chotanikara Bhagavathy Temple VidhyarambhamPhoto Credit : P N Shaji

നജഫ്ഗഡ് ക്ഷേത്രത്തിൽ വിദ്യാരംഭം

By - P N Shaji -- Wednesday, October 05, 2022 , 10:41 PM
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ധാരാളം കുരുന്നുകൾ വിദ്യാരംഭം കുറിച്ചു.

വിജയ ദശമിയിൽ കുട്ടികൾക്ക് ആദ്യാക്ഷരങ്ങളുടെ അമൃത് പകരാൻ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം രക്ഷിതാക്കൾ രാവിലെ തന്നെ ക്ഷേത്രത്തിൽ എത്തിയിരുന്നു.

രാവിലെ നിർമ്മാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാണ് വിജയദശമി ദിന ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി കുഞ്ഞുങ്ങളുടെ നാവിൽ സ്വർണ്ണാക്ഷരങ്ങളിൽ ഹരിശ്രീ കുറിച്ചു. രാവിലെ 7:30 മുതലാണ് വിദ്യാരംഭം ആരംഭിച്ചത്.

വിജയ ദശമിയോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഉണ്ടായിരുന്നു. ശ്രീഭഗവതി ഭജന സമിതിയുടെ നാമസങ്കീർത്തനങ്ങൾ ക്ഷേത്രാന്തരീക്ഷം ഭക്തി സാന്ദ്രമാക്കി.

ഭക്തജനങ്ങൾക്കായി ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

Najafgarh Sri chotanikara Bhagavathy Temple Vidhyarambham
Najafgarh Sri chotanikara Bhagavathy Temple VidhyarambhamPhoto Credit : P N Shaji


Najafgarh Sri chotanikara Bhagavathy Temple Vidhyarambham 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment