visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Chakkulathukavu Pongala
Chakkulathukavu PongalaPhoto Credit : Siju Kuriyedath Sreekumar

ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല ഒക്ടോബർ 30-ന്

By - P N Shaji -- Saturday, October 08, 2022 , 12:56 AM
ന്യൂ ഡൽഹി: ഭക്ത മനസുകൾക്ക് പുണ്യം പകരാൻ ചക്കുളത്തമ്മ പൊങ്കാല 2022 ഒക്ടോബർ 30 ഞായറാഴ്ച്ച മയൂർ വിഹാർ ഫേസ് 3-ലെ ശ്രീഇഷ്ടസിദ്ധി വിനായക മന്ദിറിൽ അരങ്ങേറും. ഭക്ത ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ബൃഹത്തായ ആഘോഷ പരിപാടികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ കൂടി ക്ഷേത്ര സന്നിധിയിൽ പൊങ്കാല സമർപ്പണം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിലെ മേൽശാന്തി ഗണേശൻ പോറ്റി പൊങ്കാലക്ക് കാർമ്മികത്വം വഹിക്കും. തുടർന്ന് വിളക്കു പൂജയും അന്നദാനവും ഉണ്ടാവും. പൊങ്കാല സമർപ്പണം നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് പണ്ടാര അടുപ്പിൽ തയ്യാറാക്കുന്ന പൊങ്കാല നിവേദ്യത്തിനായി അരി സമർപ്പിക്കുവാനുള്ള പ്രത്യേക സൗകര്യവും ഇത്തവണ ഒരുക്കും. ഭക്തർക്ക് പ്രത്യേകമായി പൊങ്കാല സമർപ്പിക്കുവാൻ സൗകര്യം ഉണ്ടാവില്ല.

2021-22 അധ്യയന വർഷത്തിൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ ശ്രേണികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12-ാം ക്ലാസിലെ 3 വിദ്യാർത്ഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എസ്‌സലൻസ്‌ അവാർഡുകളും വിതരണം ചെയ്യും. അവാർഡുകൾക്കായി ഒക്ടോബർ 15 വരെ നിർദ്ധിഷ്ട അപേക്ഷ ഫാറം, ഫോട്ടോ എന്നിവയോടൊപ്പം മാർക്ക് ഷീറ്റുകൾ നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 9810477949, 9811427285, 9650699114 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Chakkulathamma Pongala in Delhi on 30th October


 



LEAVE A REPLY

Security code:

COMMENTS

Be the first to comment