visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
DMA Badarpur Area Malayalam Language Learning Center conducted the entrance festival
Photo Credit : P N Shaji

ഡിഎംഎ ബദർപ്പൂർ ഏരിയ മലയാളഭാഷാ പഠനകേന്ദ്രം പ്രവേശനോത്സവം നടത്തി

By - P N Shaji -- Wednesday, October 19, 2022 , 01:07 AM
ന്യൂ ഡൽഹി: ഡിഎംഎ ബദർപ്പൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാളഭാഷാ പഠനകേന്ദ്രത്തിന്റെ പ്രവേശനോത്സവം നടത്തി. ചടങ്ങിൽ മുഖ്യാധിഥിയായി പങ്കെടുത്ത മലയാളം മിഷൻ മുൻ രജിസ്ട്രാർ എം സേതുമാധവൻ മലയാള ഭാഷ പഠിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ചും  അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു.

ഡിഎംഎ വൈസ് പ്രസിഡൻറുമാരായ കെ.വി മണിക്കണ്ഠൻ, കെ.ജി രഘുനാഥൻ നായർ, ഏരിയാ ചെയർമാൻ  എ.ആർ അശോക് കുമാർ, ജോയിൻറ് സെക്രട്ടറി എം.ആർ രാജേഷ്, ട്രഷറർ കൃഷ്ണദാസൻ, വനിതാ വിഭാഗം കൺവീനർമാരായ പ്രീത ഓമനക്കുട്ടൻ,  ശ്രീജ കൃഷണകുമാർ എന്നിവർ സംസാരിച്ചു.

2020-21, 2021-22 അധ്യയന വർഷങ്ങളിൽ 10, 12 ക്ലാസുകളിൽ ഉയർന്ന വിജയ ശതമാനം കൈവരിച്ച കുട്ടികൾക്ക് എജുക്കേഷൻ എക്‌സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. കേരളപ്പിറവി ദിനത്തിൽ ഭരതനാട്ട്യം അവതരിപ്പിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകളും കഴിഞ്ഞ വർഷം  'കണിക്കൊന്ന' പരീക്ഷയിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്‌തു.

പഠന കേന്ദ്രം  ഭാഷാധ്യാപകരായ കനകാ കൃഷ്ണൻകുട്ടി, രമാ കുറുപ്പ്, ഷീജമോൾ  ചന്ദ്രൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് പഠന കേന്ദ്രത്തിലെ കുട്ടികളുടെ കവിതാലാപനവും നാടൻ പാട്ടും അരങ്ങേറി.



LEAVE A REPLY

Security code:

COMMENTS

Be the first to comment