visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Chakkulathamma Pongala
Chakkulathamma PongalaPhoto Credit : P N Shaji

ഭക്ത മനസുകളിൽ പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല

By - P N Shaji -- Wednesday, November 02, 2022 , 05:02 PM
ന്യൂ ഡൽഹി: ഭക്ത മനസുകളിൽ പുണ്യം പകർന്ന് ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല അരങ്ങേറി. മയൂർ വിഹാർ ഫേസ് 3-ലെ ശ്രീഇഷ്ടസിദ്ധി വിനായക സന്നിധിയിലായിരുന്നു ഇത്തവണയും പൊങ്കാലക്കായി തെരെഞ്ഞെടുത്തത്. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹിയുടെ ആഭിമുഖ്യത്തിലാണ് ഇതുപതാമത് പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്.

ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിലെ മേൽശാന്തി ഗണേശൻ പോറ്റി നടത്തിയ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. നജഫ് ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനി പൊങ്കാലക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. പൊങ്കാല സമർപ്പണം നടത്തുവാൻ എത്തിയ ഭക്തജനങ്ങൾക്ക് പണ്ടാര അടുപ്പിലെ പൊങ്കാല പാത്രത്തിൽ അരി സമർപ്പിക്കുവാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു.

വിളിച്ചു ചൊല്ലി പ്രാർത്ഥനക്കു ശേശം പണ്ടാര അടുപ്പിൽ അഗ്നി പകർന്നപ്പോൾ ഭക്തജനങ്ങൾ വയ്ക്കുരവയാൽ ചക്കുളത്തമ്മക്ക് സ്വാഗതമോതി. അമ്മേ നാരായണ എന്ന മന്ത്രധ്വനികളാൽ ക്ഷേത്ര പരിസരം ഭക്തി സാന്ദ്രമായി. തുടർന്ന് അരി സമർപ്പണം നടന്നു. തിളച്ചുതൂവിയ പൊങ്കാലപ്പായസത്തിൽ തീർത്ഥം തളിച്ചതോടെ പൊങ്കാല നിവേദ്യമായി. 

തുടർന്ന് സർവൈശ്വര്യ പൂജയും അന്നദാനവും നടന്നു. ഭക്തജനങ്ങൾക്കായി സംഘാടകർ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

പൊങ്കാലയോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സി കേശവൻ കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പിഎൻ ഷാജി സ്വാഗതം പറഞ്ഞു. പ്രശസ്‌ത മോഹിനിയാട്ടം നർത്തകിയും അധ്യാപികയുമായ ഡോ ജയപ്രഭാ മേനോൻ, ഡൽഹി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് സി ചന്ദ്രൻ  ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ഗായകൻ മണികണ്ഠൻ ആര്യനാട് സിബി മോഹനൻ, സരസ്വതി നായർ, ലേഖാ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.

കഴിഞ്ഞ അധ്യയന വർഷത്തിൽ 12-ൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മയൂർ വിഹാർ ഫേസ് 3-ലെ കെ സിദ്ധാർഥ്, അഞ്ചു ബി നായർ, വികാസ്‌പുരിയിലെ സ്വാതി സുരേഷ്, മയൂർ വിഹാർ ഫേസ് 2-ലെ മൈഥിലി കുമാർ എന്നീ വിദ്യാർത്ഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സ്‌ലൻസ്‌ അവാർഡുകൾ നൽകി ചടങ്ങിൽ ആദരിച്ചു.

യു-ട്യൂബ് ചാനലിലൂടെ തത്സമയം പ്രക്ഷേപണം ചെയ്ത ചടങ്ങുകൾ https://youtu.be/qQjjZ-oMnmg എന്ന ലിങ്കിൽ ലഭ്യമാണ്.



Chakkulathamma Pongala
Chakkulathamma PongalaPhoto Credit : P N Shaji


Chakkulathamma Pongala 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment