visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Swami Ayyappa
Swami AyyappaPhoto Credit : Siju Kuriyedath Sreekumar

ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡലപൂജാ മഹോത്സവം ശനിയാഴ്ച (17-12-2022)

By - P N Shaji -- Friday, December 16, 2022 , 09:50 PM


ന്യൂ ഡൽഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ 26-ാമത് മണ്ഡലപൂജാ മഹോത്സവം 2022 ഡിസംബർ 17 ശനിയാഴ്ച്ച രാവിലെ 5:30-ന് മഹാ ഗണപതി ഹോമത്തോടെ ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിലെ പൂജാ പാർക്കിൽ നിർമ്മിക്കുന്ന താൽക്കാലിക ക്ഷേത്ര സന്നിധിയിൽ അരങ്ങേറും.

രാവിലെ 7 മണിക്ക് പ്രഭാത പൂജകൾ, 9:30-ന് ചില്ലാ അയ്യപ്പ പൂജാ സമിതി അവതരിപ്പിക്കുന്ന ഭജന, തുടർന്ന് ഉച്ചപൂജ, 12:30-ന് ശാസ്താ പ്രീതി. പൂജാദികൾക്ക്‌ അഭിറാം നമ്പൂതിരി മുഖ്യ കാർമ്മികനും സേതുരാമൻ തിരുമേനി പാരികർമ്മിയുമാകും.
 
വൈകുന്നേരം 5:30-ന് ശ്രീഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും താണ്ഡവം കലാസമിതി ദിൽഷാദ് ഗാർഡൻ അവതരിപ്പിക്കുന്ന ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അയ്യപ്പ സ്വാമിയുടെ അലങ്കരിച്ച ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള എഴുന്നെള്ളത്ത് ആരംഭിക്കും. പൂത്താലമേന്തിയ ബാലികമാരും നാരീജനങ്ങളും ശരണമന്ത്ര ഘോഷങ്ങളും ഭക്തിസാന്ദ്രമാക്കുന്ന താലപ്പൊലി എഴുന്നള്ളത്ത് 7 മണിക്ക് പൂജാ സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് മഹാദീപാരാധന, ദീപക്കാഴ്ച്ച.

7:30-ന് വിനോദ് കുമാർ കണ്ണൂർ നയിക്കുന്ന ശരണധ്വനി, ദ്വാരക അവതരിപ്പിക്കുന്ന ഭജന, 9:30-ന് ഹരിവരാസനം തുടർന്ന് പ്രസാദ വിതരണവും ലഘു ഭക്ഷണവും ഉണ്ടാവും.

1198 ധനു 01 (ഡിസംബർ 16) വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ മലയാള മാസത്തിലെ എല്ലാ ഒന്നാം തീയതികളിലും നടത്തിവരുന്ന പ്രതിമാസ അയ്യപ്പ പൂജയും അരങ്ങേറും. നാമ സങ്കീർത്തനവും അന്നദാനവും അന്നേ ദിവസവും ഉണ്ടാവും.

മണ്ഡല പൂജാ മഹോത്സവത്തിന് ചില്ലാ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ് കെ.ടി. ചന്ദ്രബാബു, വൈസ് പ്രസിഡന്റ് സി.പി. മനോജ് കുമാർ, സെക്രട്ടറി സന്തോഷ് നാരങ്ങാനം, ജോയിന്റ് സെക്രട്ടറി എസ്ബി. റാവു, ട്രഷറർ വേണുഗോപാൽ തട്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകും


Chilla Ayyappa Pooja Samiti's Mandala Pooja Mahotsav on Saturday (17-12-2022)

 



LEAVE A REPLY

Security code:

COMMENTS

Be the first to comment