visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Mullaperiyar Dam  and Pinarayi Vijayan
Mullaperiyar Dam and Pinarayi VijayanPhoto Credit : Siju Kuriyedam Sreekumar

പുതിയ ഡാമെന്ന് അന്ന് പറഞ്ഞ പിണറായി ആശങ്ക വേണ്ടെന്ന് ഇന്നുപറയുന്നു ; ഇരട്ടത്താപെന്നു തെളിയുന്ന വീഡിയോ പുറത്ത്‌

By - Siju Kuriyedam Sreekumar -- Monday, October 25, 2021 , 09:51 PM


തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അനാവശ്യ ഭീതിയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷം. പുതിയ ഡാം പണിയണമെന്നു യുഡിഎഫ് ഭരിക്കവെ പിണറായി വിജയൻ പറയുന്നതിന്റെ വിഡിയോ  സമൂഹമാധ്യമത്തിൽ വൈറലായി .

‘മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ട നിലപാട്‌ കാണാം. അന്നങ്ങനെ, ഇന്നിങ്ങനെ’ എന്ന കുറിപ്പോടെയാണ് പലരും  വിഡിയോ പങ്കുവച്ചത്. ‘മുല്ലപ്പെരിയാർ എന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ഏകീകരിച്ച ധാരണയുള്ള പ്രശ്നമാണ്. ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏകീകരിച്ച ധാരണയാണ്. അവിടെ ഡാമിന് ബലക്ഷയമുണ്ട്. ബലക്ഷയത്തിന്റെ ഭാഗമായി ഡാം തകർന്നാൽ ഉണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ വെള്ളത്തിന്റെ പരിധി കുറച്ചുകൊണ്ടുവരണം. ശാശ്വതമായ പരിഹാരത്തിനായി പുതിയ ഡാം പണിയണം. ഇതാണ് കേരളത്തിന്റെ ആവശ്യം’– പിണറായിയുടെ അന്നത്തെ പ്രസംഗം ഇങ്ങനെ.

എന്നാൽ, മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് അനാവശ്യ ഭീതി പരത്തുകയാണെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment