visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Muhammad Kozhikod sexually abuses case
Muhammad Kozhikod sexually abuses casePhoto Credit : Siju Kuriyedam Sreekumar

ഏഴുവയസ്സുകാരിക്കും ഭിന്നശേഷിക്കാരിയായ ബന്ധുവിനും കോഴിക്കോട് പീഡനം;പ്രതി മുഹമ്മദിനായി ലുക്കൗട്ട് നോട്ടീസ്

By - Siju Kuriyedam Sreekumar -- Wednesday, November 17, 2021 , 09:43 AM



കോഴിക്കോട്: ബാലുശ്ശേരിയില്‍ ഭിന്നശേഷിക്കാരിയായ 52 കാരിയെയും ഏഴു വയസ്സുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു. പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദിനെ(46) പോലീസ് തിരയുന്നു. 

തിങ്കളാഴ്ച രാവിലെ (08-11-2021) ഒന്‍പതോടെയാണ് സംഭവം. ഭിന്നശേഷിക്കാരിയും ബന്ധുവായ പെണ്‍കുട്ടിയും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മാതാവ് തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ പ്രതി, പീഡിപ്പിച്ചതായാണ് കുട്ടി പോലീസിനോട് പറഞ്ഞത്. 

കുട്ടി കുതറി ഓടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കി. ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മുത്തശ്ശിയെ കൂട്ടിക്കൊണ്ട് പെണ്‍കുട്ടി മടങ്ങിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. 

സംഭവ സ്ഥലത്തുനിന്നും സ്‌കൂട്ടിയില്‍ രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പെണ്‍കുട്ടിയെയും ഭിന്നശേഷി ക്കാരിയെയും താമരശ്ശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കി.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment