visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Mullaperiyar Dam Spillway
Mullaperiyar Dam SpillwayPhoto Credit : Photo from Social Media

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: തമിഴ്നാടിനും പ്രാതിനിധ്യം വേണം; വിവാദ നിര്‍ദേശവുമായി കേരളം

By - Siju Kuriyedam Sreekumar -- Friday, November 19, 2021 , 06:14 AM


തിരുവനന്തപുരം∙ മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്‍റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്നാടിന്‍റെ അംഗങ്ങളും വേണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച് ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി അയച്ച കത്ത് മനോരമ ന്യൂസിന് ലഭിച്ചു. മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്‍റെ പിറ്റേദിവസമാണ് ഈ കത്തയച്ചിരിക്കുന്നത്. 

നവംബര്‍ ഒന്നിനു ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ്,  മുല്ലപ്പെരിയാറിലെ ബേബിഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുവാദം നല്‍കിയത്. ഉത്തരവ് വിവാദമായതോടെ ഇങ്ങനെ ഒരു യോഗമേ ചേര്‍ന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പക്ഷേ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഒൗദ്യോഗിക കത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

ഈ യോഗത്തിന്‍റെ തൊട്ടുപിറ്റേദിവസമായ നവംബര്‍ രണ്ടിന് അഡിഷനല്‍ ചീഫ് സെക്രട്ടറി തമിഴ്നാട് സര്‍ക്കാരിന് ഒരു കത്തയച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന്‍റെ സാങ്കേതിക സാധ്യതാ പഠന സമിതിയില്‍ തമിഴ്നാടിന്‍റെ അംഗങ്ങളെ നോമിനേറ്റ് ചെയ്യണമെന്നാണ് ആവശ്യം. തമിഴ്നാട് അംഗങ്ങളുടെ പേരുകളറിയിച്ചാല്‍, ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കാനാകുമെന്നാണ് കത്തു പറയുന്നത്. 

തമിഴ്നാടുമായി യോജിച്ചും സമവായമുണ്ടാക്കിയും പുതിയ ഡാമെന്ന ആവശ്യം മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് ഒരു വിശദീകരണം. പുതിയ ഡാമെന്ന ആശയത്തെ എതിര്‍ക്കുന്ന തമിഴ്നാടിന്‍റെ അംഗങ്ങളെ എന്തിനാണ് സാധ്യതാ പഠനത്തില്‍ പങ്കാളികളാക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബർ 17ന് ചേര്‍ന്ന കേരള, തമിഴ്നാട് സംയുക്ത യോഗത്തിലാണ് സാങ്കേതിക സമിതിയെ നിയോഗിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചത്. തമിഴ്നാട് ഇതുവരെ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. 



LEAVE A REPLY

Security code:

COMMENTS

Be the first to comment