visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
gang rape symbolical image, inside photo Salim kumar
gang rape symbolical image, inside photo Salim kumarPhoto Credit : Siju Kuriyedam Sreekumar

മയക്കുമരുന്ന് നൽകി മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ്; ആലപ്പുഴ സ്വദേശി സലിംകുമാർ അറസ്റ്റിൽ, കൂട്ട് പ്രതികൾ ആയ അജ്മൽ, ഷമീർ എന്നിവരെ പോലീസ് തിരയുന്നു

By - Siju Kuriyedam Sreekumar -- Monday, December 06, 2021 , 08:56 AM


കാക്കനാട്:  ഇപ്പോൾ മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പ്രതേകിച്ചു മോഡലുകളെയും സിനിമാമോഹവുമായി നടക്കുന്ന നിഷ്കളങ്കരായ  പെൺകുട്ടികളെയും  പീഡിപ്പിച്ചു ആ ദൃശ്യം പോൺ സൈറ്റുകളിൽ പ്രചരിപ്പിച്ചു പൈസ ഉണ്ടാക്കുകയും വീഡിയോ കാണിച്ചു കുട്ടികളെ ഭീഷിണിപ്പെടുത്തി  പലർക്കും കാഴ്ച വക്കുന്നതും കേരളത്തിൽ  സ്ഥിരം സംഭവമായി തുടങ്ങി . പോലീസിന്റെയും പല രാഷ്ട്രീയ നേതാക്കളുടെയും സിനിമാനടൻ മാരുടെ മക്കളുടെയും  ഭാഗത്തുനിന്നുള്ള സഹായമാണ് ഇത്തരം സംഭവങ്ങൾ തേച്ചുമാച്ചു കളയാൻ ഇവർക്ക് സഹായകമാകുന്നത്  . അടുത്ത കാലത്തു ഉണ്ടായ മയക്കുമരുന്ന് പാർട്ടികളിലും മയക്കുമരുന്ന് കച്ചവടത്തിലും കേരളത്തിലെ ഭരണകക്ഷിയിലെ ഉന്നതരുടെ മക്കളും ചില ഉത്തരേന്ത്യൻ  സിനിമാ നടന്മാരും അവരുടെ മക്കളും  ഉൾപ്പെട്ടിരുന്നു എന്ന് കൂടെ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു . സിനിമാ ഷൂട്ടിനായി ഹോട്ടലിൽ വിളിപ്പിച്ചു  അല്ലെങ്കിൽ ഉന്നതരെ പരിചയപ്പെടുത്താം എന്ന് തെറ്റ് ധരിപ്പിച്ചു പാർട്ടിക്ക് ക്ഷണിച്ചാണ്‌ അധികവും ഇത്തരം സംഭവങ്ങൾ നടക്കുന്നത് . മാനക്കേട് ഭയന്നാണ് പലരും  പുറത്തു പറയാത്തത് ഇത്  ഇവർക്ക് തഴച്ചു വളരാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നു .   പിന്നെ രാഷ്ട്രീയക്കാരുടെയും പൊലീസിലെ ചില ഉന്നതരുടെയും സഹായവും ഇതിനു കാരണമാകുന്നു . അതിനായി അവർക്ക് പെൺകുട്ടികളെയും പൈസയും നൽകുന്നു കൂടാതെ പല കുതിരക്കച്ചവടങ്ങൾക്കും പൈസയുടെ കൂടെ ഈ പെൺകുട്ടികളെയും കാഴ്ച വക്കുന്നു . ഭയാനകമായ അവസ്ഥയിലേക്കാണ് നാടിൻറെ പോക്ക് . സ്വാർത്ഥ ലാഭങ്ങൾക്കും വോട്ടിനും വേണ്ടി രാഷ്ട്രീയക്കാരും പലതും കണ്ടില്ല എന്ന് നടിക്കുന്നു . 

ഇത്തരം കേസുകളിലെ ഒരു ഇരയാണ് മലപ്പുറം കേസിലെ പെൺകുട്ടിയും .   മയക്കുമരുന്ന് നൽകി മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ അജ്മൽ, ഷമീർ എന്നിവരെ പോലീസ് തിരയുകയാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. ഇവർ കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ മുൻ പരിചയക്കാരനായ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകി. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന്‌ നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനം. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിച്ചു. കേസിൽ ലോഡ്ജ് ഉടമയടക്കമുള്ളവർ പ്രതികളാകുമെന്ന് സൂചനയുണ്ട്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇൻഫോപാർക്ക് പോലീസ് പറഞ്ഞു.

 kochi Gang Rape alappuzha native  salim kummar arrested 



LEAVE A REPLY

Security code:

COMMENTS

Be the first to comment