visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala CM Pinarayi Vijayan Inaugurating Drone
Kerala CM Pinarayi Vijayan Inaugurating DronePhoto Credit : Photo From Kerala police Site

കേരള ആഭ്യന്തര വകുപ്പ് താറുമാറായി , പൊലീസിന് വീഴ്ച, സർക്കാരിനുമേൽ സമ്മർദം , കേരളം വലിയ വില കൊടുക്കേണ്ടി വരും

By - Siju Kuriyedam Sreekumar -- Wednesday, December 22, 2021 , 04:43 PM

തിരുവനന്തപുരം ∙ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും , സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങളും , ഗുണ്ടാമാഫിയകളുടെ വിളയാട്ടവും ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും കെടുകാര്യസ്ഥതയാണ് കാണിക്കുന്നത് . പകൽ തന്നെ ഗുണ്ടകൾ ഏറ്റുമുട്ടുന്നതും , ആളുകളുടെ മുന്നിലിട്ട് വെട്ടുന്നതും , സ്ത്രീകളെ ആക്രമിക്കുന്നതും , മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടവും , മയക്കുമരുന്ന് കള്ളക്കടത്തും , കേട്ടുകേൾവിപോലും ഇല്ലാത്ത വാഹനാപകട കൊലയും കേരളത്തിൽ പതിവ് സംഭവമായ സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ  പിടിപ്പുകേട് തുറന്നു കാണിക്കുന്നു . 
      അതിന്റെ കൂടെ ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കു പിന്നാലെ ക്രമസമാധാന പാലനത്തിലെ വീഴ്ചകൾ കൂടി ആയപ്പോൾ എല്ലാം തിരുത്താൻ   സർക്കാരിനു മേൽ സമ്മർദമേറി . രാഷ്ട്രീയ കൊലപാതക ചരിത്രത്തിൽ തന്നെ നടുക്കം സൃഷ്ടിച്ചു ആലപ്പുഴ സംഭവങ്ങൾ. അതിനാൽ മുൻകാല തെറ്റുകൾ ആവർത്തിക്കപ്പെട്ടാൽ കേരളം വലിയ വില കൊടുക്കേണ്ടി വരുമെന്ന വികാരം ഭരണ–പ്രതിപക്ഷ കേന്ദ്രങ്ങളിൽ ഒരു പോലെയാണ്. 

പൊലീസിനു മേൽ രാഷ്ട്രീയ നിയന്ത്രണം ഇല്ലെന്നതുൾപ്പെടെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ സിപിഎം സമ്മേളനങ്ങളിൽ ഉയരുന്നതിനിടയിലാണ് ആലപ്പുഴ സംഭവങ്ങൾ. പൊലീസിൽ രാഷ്ട്രീയക്കാരുടെ   അധിനിവേശമെന്ന ആരോപണം ഒരു വശത്തും പാർട്ടിയുടെ അറിവോടെ പാർട്ടിക്കായി പൊലീസ് ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന ആക്ഷേപം മറുവശത്തും ഉയരുമ്പോൾ കൂടിയാണ് ഈ സംഭവങ്ങൾ. 

ജയിക്കാനായി ആരുടേയും വോട്ടു വാങ്ങുക എന്ന രീതിയിലേക്ക് കമ്യൂണിസ്റ് പാർട്ടി അധപതിച്ചു എന്ന് മാത്രം അല്ല അവർക്കായി അവർ ചെയുന്ന എന്തും കണ്ണടച്ച് ഇരുട്ടാക്കി കണ്ടില്ലെന്നു നടിക്കുന്നു . ഭരിക്കുന്ന പാർട്ടി യുടെ ഒത്താശയോടെ എന്തും ചെയാം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് കേരളത്തിലെ ഇപ്പോളത്തെ അവസ്ഥ 

വർഗീയ സംഘർഷങ്ങളിൽനിന്നു കേരളത്തെ സംരക്ഷിച്ചെന്ന അവകാശ വാദവുമായാണ് ഒന്നാം പിണറായി സർക്കാർ ജനങ്ങളെ സമീപിച്ചത്. രണ്ടു വർഗീയ ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയിലാണ് ആലപ്പുഴ സംഭവങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ അപലപിച്ചത്. സ്ഥിതിഗതികൾ മാറുന്നതിലേക്കാണു പാർട്ടിയും വിരൽ ചൂണ്ടുന്നത്. 

കാര്യങ്ങൾ കൈവിട്ടു പോകുന്നത് അറിയാത്തവരായിരുന്നില്ല പൊലീസ്. ഇന്റലിജൻസ് റിപ്പോർട്ടുകൾ കയ്യിലിരിക്കെ തന്നെ ഒരു കൊലയും തിരിച്ചടിയായി മറ്റൊരു കൊലയും ഉണ്ടായതു പൊലീസിനെതിരെ ചോദ്യങ്ങൾ ഉയർത്തി. രാഷ്ട്രീയ കൊലപാതകങ്ങൾ വർഗീയ ചായ്‌വുള്ള ഏറ്റുമുട്ടലായി മാറുമ്പോൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന ആവശ്യം ഇടതുമുന്നണിയിൽ തന്നെ ഉയർന്നു.

ദേശീയ ശ്രദ്ധയിലെത്തിക്കാൻ ബിജെപി

ആലപ്പുഴയിൽ ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വധിച്ചതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ കേരള ഹൌസിന് മുന്നിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധം ദേശിയ മാധ്യമങ്ങൾ ചർച്ചയാക്കിയതും കേരളത്തിലെ ക്രമസമാധാനത്തിലെ പാളിച്ചകൾ ദേശിയ ശ്രദ്ധ ആയിട്ടുണ്ട് . തീവ്രവാദബന്ധമുളളവർ പൊലീസിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ആക്ഷേപം സിപിഎമ്മിനുള്ളിലും ഉണ്ട്. തിരഞ്ഞെടുപ്പിൽ ഇക്കൂട്ടരുടെയും വോട്ടു വാങ്ങിയതു കൊണ്ട് മുഖം നോക്കാതെയുള്ള നടപടിക്കു സിപിഎമ്മും സർക്കാരും അറച്ചു നിൽക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. 

ദേശീയതലത്തിൽ പ്രചാരണം ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയെ കേന്ദ്ര ബിജെപി നേതൃത്വം ഉടൻ ആലപ്പുഴയിൽ എത്തിച്ചത്. ഗവർണറും സർക്കാരും തമ്മിലെ ബന്ധം മോശമായ ഘട്ടത്തിൽ സംസ്ഥാനത്തെ നിയമവാഴ്ചക്കെതിരെ ബിജെപി കേന്ദ്രനേതൃത്വം കൂടി സംസാരിക്കുന്നതിന്റെ സൂചനകൾ സംസ്ഥാന സർക്കാരിന് സമ്മർദമേറ്റുന്നതാണ്.

ആഭ്യന്തര വകുപ്പിൽ മതിപ്പില്ലാതെ സിപിഐ. 

ഒന്നാം പിണറായി സർക്കാരിന്റെ മാർക്ക് രണ്ടാം സർക്കാരിനു ലഭിക്കുന്നില്ലെങ്കിൽ പ്രധാന കാരണം ക്രമസമാധാനരംഗത്തെ വീഴ്ചകളാണെന്ന വിമർശനമാണ് ഇക്കഴിഞ്ഞ സിപിഐ നിർവാഹകസമിതി, കൗൺസിൽ യോഗങ്ങളിൽ ഉണ്ടായത്. പൊലീസിൽനിന്നു നീതി കിട്ടില്ലെന്ന ചിന്ത ജനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും ഇടയിൽ ശക്തമാകുന്നുവെന്നു വിലയിരുത്തലുണ്ടായി. 

ഭരണാധികാരി എന്ന നിലയിലുള്ള പിണറായി വിജയന്റെ കാര്യപ്രാപ്തിയെ സിപിഐ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, പ്രായോഗികമായി ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനത്തിൽ അതു പ്രതിഫലിക്കുന്നതിൽ പോരായ്മ ഉണ്ടെന്നാണു പാർട്ടി കരുതുന്നത്. ഒന്നാം പിണറായി സർക്കാരിൽ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയോട് സിപിഐക്ക് അനിഷ്ടം തന്നെയായിരുന്നെങ്കിൽ ഇപ്പോഴത്തെ ഡിജിപി അനിൽ കാന്തിനെക്കുറിച്ച് പ്രത്യേകിച്ച് അഭിപ്രായം തന്നെയില്ല. 

‘പൊലീസിൽ ആർഎസ്എസ് ഗാങ്’ എന്ന ആനി രാജയുടെ വിമർശനം പാർട്ടി നേരത്തേ തള്ളിക്കളഞ്ഞെങ്കിലും അങ്ങനെ പല അധിനിവേശങ്ങൾ നടക്കുന്നുണ്ടെന്ന അഭിപ്രായം സംസ്ഥാന കൗൺസിലിൽ ഉയർന്നു. സിപിഐയുടെ മുൻമന്ത്രി സി.ദിവാകരനും ഇപ്പോഴത്തെ മന്ത്രി ജി.ആർ.അനിലും പൊലീസിനെതിരെ പരസ്യവിമർശനം ഉന്നയിച്ചിരുന്നു. 



LEAVE A REPLY

Security code:

COMMENTS

Be the first to comment