visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Migrant workers attacked police in kizhakkambalam
Migrant workers attacked police in kizhakkambalamPhoto Credit : Siju Kuriyedam Sreekumar

കിഴക്കമ്പലത്ത് അന്യ സംസ്‌ഥാന തൊഴിലാളികൾ പൊലീസുകാരെ ആക്രമിച്ചു, ജീപ്പ് കത്തിച്ചു; 150 അന്യ സംസ്‌ഥാന തൊഴിലാളികൾ അറസ്റ്റിൽ

By - Siju Kuriyedam Sreekumar -- Sunday, December 26, 2021 , 02:31 PM


കൊച്ചി ∙ കിഴക്കമ്പലത്ത് അന്യ സംസ്‌ഥാന  തൊഴിലാളികൾ ( അതിഥിത്തൊഴിലാളികൾ ) പൊലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി.ഷാജനടക്കം 5 പേർക്കു പരുക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ച്  പൊലീസുകാർ അന്വേഷിക്കാനെത്തി. എന്നാൽ, തൊഴിലാളികൾ പൊലീസുകാരെ ആക്രമിക്കുകയും കൺട്രോൾ റൂം വാഹനം അടിച്ചുതകർക്കുകയും ചെയ്തു

    ഈ സംഭവം അന്വേഷിക്കാനായി കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽനിന്നും എത്തിയവരെ അന്യ സംസ്‌ഥാന തൊഴിലാളികൾ കൂട്ടംചേർന്ന് മർദിക്കുകയും ജീപ്പ് കത്തിക്കുകയും ചെയ്തു. പിന്നീട് ആലുവ എസ്പി കാർത്തികേയന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം പൊലീസ് സ്ഥലത്തെത്തുകയും ഹോസ്റ്റലിൽനിന്നും ബലംപ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയുമായിരുന്നു. നിലവിൽ 150 പേരെയാണ് അറസ്റ്റ് ചെയ്ത‌ിരിക്കുന്നത്. ഞായറാഴ്ച രാവിലെ സംഭവസ്ഥലത്തു പോയ പൊലീസുകാർക്കെതിരെയും ആക്രമണമുണ്ടായി. പൊലീസ് ക്യാംപിലെ നാലു പേരെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്.

രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ അന്യ സംസ്ഥാന തൊഴിലാളികളെ ( അതിഥിത്തൊഴിലാളികൾ ) പുകഴ്തിപറഞ്ഞതെ ഉള്ളു 


Migrant workers attacked police in kizhakkambalam fire police jeep



LEAVE A REPLY

Security code:

COMMENTS

Be the first to comment