visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Migrant workers attacked police and fire Police jeep in kizhakkambalam,  Kitex M D  Sabu Jacob
Migrant workers attacked police and fire Police jeep in kizhakkambalam, Kitex M D Sabu JacobPhoto Credit : Siju Kuriyedam Sreekumar

കിഴക്കമ്പലത്ത് സംഭവത്തിനു ശേഷം കിറ്റെക്സ് എംഡി സാബു ജേക്കബ് , അവർ ക്രിമിനലുകളല്ല, എവിടെ നിന്നോ ലഹരി കിട്ടി; അക്രമം യാദൃച്ഛികം

By - Siju Kuriyedam Sreekumar -- Sunday, December 26, 2021 , 05:15 PM

കൊച്ചി ∙ കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ചവരെ ക്യാമറ പരിശോധിച്ചു കണ്ടെത്തി പൊലീസിനു കൈമാറുമെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. സംഭവത്തിനു ശേഷം പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുകഴിഞ്ഞ ഒരാളെ കണ്ടെത്തി പൊലീസിനു കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കുറ്റം ആരോപിച്ച് 155 പേരെ പിടികൂടി കൊണ്ടുപോയിട്ടുണ്ട്.

ഇവർക്ക് എല്ലാവർക്കും സംഭവത്തിൽ പങ്കില്ല. പരമാവധി 50 പേരാണ് കുറ്റക്കാർ. ഇവർക്ക് എല്ലാവർക്കും ഒരേ മുഖമായതിനാലും ഭാഷ അറിയാത്തതുകൊണ്ടും തിരിച്ചറിയുക പൊലീസിനു സാധ്യമാകില്ല. അതുകൊണ്ടുതന്നെ സൂപ്പർവൈസർമാരുടെ സഹായത്തോടെ ക്യാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിനു കൈമാറും.

തികച്ചും അപ്രതീക്ഷിതമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാഗാലാൻഡ്, മണിപ്പുർ ഭാഗത്തു നിന്നുള്ള തൊഴിലാളികളാണ് അക്രമങ്ങൾക്കു പിന്നിൽ. ക്രിസ്മസ് കാരളുമായി ബന്ധപ്പെട്ട് ഓരോ മുറികളിലും പോയി മുട്ടി, പാട്ടകൊട്ടി ആഘോഷം നടത്തിയപ്പോൾ മറ്റു തൊഴിലാളികൾ എതിർത്തു. അവർ ഉറങ്ങണം എന്ന് ആവശ്യപ്പെട്ടു. ഇതോടെ രണ്ടു ചേരിയായി തിരിഞ്ഞാണ് പ്രശ്നം തുടങ്ങിയത്.

നിയന്ത്രിക്കാൻ ഒന്നോ രണ്ടോ സെക്യൂരിറ്റിക്കാരാണ് ഉണ്ടായിരുന്നത്. സെക്യൂരിറ്റിക്കാരും സൂപ്പർവൈസർമാരും പറഞ്ഞിട്ടും ഇവർ കേട്ടില്ലെന്നു വന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. അക്രമം നടത്തിയവർ അമിതമായി ലഹരി ഉപയോഗിച്ചതായാണ് മനസ്സിലാകുന്നത്. ആദ്യം മദ്യമാണെന്നു കരുതിയെങ്കിലും എന്തോ ഡ്രഗ്സാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രയധികം ആളുകൾ സംഘം ചേർന്നതും പൊലീസിനെതിരെ തിരിയുന്നതും.

1,100 പേർ എങ്കിലും താമസിക്കുന്ന ക്യാംപസാണ് അത്. ഇതിൽ മൂന്നു ക്വാർട്ടേഴ്സുകളിലെ മുഴുവൻ ഇതര സംസ്ഥാനക്കാരെയും പൊലീസ് പിടികൂടി കൊണ്ടുപോകുകയായിരുന്നു. ഇവരിൽ അധികം പേരും കാരളും ബഹളവുമൊക്കെ വന്നപ്പോൾ പുറത്തിറങ്ങി കാഴ്ചക്കാരായി നിന്നവരാണ്. ഇവർക്ക് എവിടെനിന്നാണു ലഹരി കിട്ടിയത് എന്നാണ് പരിശോധിക്കുന്നത്. പലരും അറിയാതെ കഴിച്ചതാകും എന്നു കരുതുന്നു. നിരപരാധികളും പെട്ടിട്ടുണ്ടാവും.


ഇവർ ക്രിമിനലുകളോ ക്രിമിനൽ സ്വഭാവമുള്ളവരോ അല്ല. ലഹരി ഉപയോഗിച്ചതുകൊണ്ടു മാത്രമാണ് ഇതുണ്ടായത്. കഴിഞ്ഞ ഒന്നര വർഷമായി ക്വാർട്ടേഴ്സിൽനിന്നു പുറത്തു പോകാത്തവരാണ് പലരും. അതുകൊണ്ടുതന്നെ എങ്ങനെ ലഹരി എത്തി എന്നതു മനസ്സിലാക്കണം. സംഭവത്തിൽ എല്ലാത്തരത്തിലും പൊലീസിനെ സഹായിക്കുന്ന നിലപാടാണ് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുക.

100 രൂപ കളവു നടത്തിയാൽ പൊലീസിൽ അറിയിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന സ്ഥാപനമാണ് കിറ്റെക്സ്. നിയമപരമായി അല്ലാതെ ആരെയും സഹായിക്കില്ല. പലയിടത്തും സമാന സംഭവം ആവർത്തിക്കാം എന്നതിനാൽ മാതൃകാപരമായി ശിക്ഷിക്കണമെന്നും സാബു പ്രതികരിച്ചു.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment