visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
BJP Flag , renjith
BJP Flag , renjithPhoto Credit : Siju Kuriyedam Sreekumar

ബിജെപി ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് വധക്കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍; കൃത്യത്തില്‍ പങ്കെടുത്തവരെന്ന് സൂചന

By - Siju Kuriyedam Sreekumar -- Tuesday, December 28, 2021 , 05:31 PM

ആലപ്പുഴ:  ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരില്‍ രണ്ടുപേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇക്കാര്യത്തില്‍ പോലീസ് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലായിട്ടാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ബെംഗളൂരുവില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ്‌ പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. അനൂപ്, അഷ്‌റഫ് എന്നിങ്ങനെ പേരുള്ള കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക.

കൊലപാതകത്തില്‍ നേരിട്ട് 12 പേരാണ് പങ്കെടുത്തത് എന്നാണ് നിഗമനം. പിടിയിലായവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വഴി മറ്റുള്ള പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ചില പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ വിശദാംശം ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് ആലപ്പുഴ എസ്പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ഇതിനിടെ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെകൂടി   കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13-ാം വാര്‍ഡ് കുറുങ്ങാടത്ത് വളപ്പില്‍വീട്ടില്‍ കെ.വി. അനീഷിനെയാണ് (39) ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ മുരുകേശനെ ഒളിവില്‍ താമസിക്കാന്‍ അനീഷ് സഹായിച്ചെന്ന് പോലീസ് പറയുകയുണ്ടായി.
ആലുവയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ ഷാന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. ഷാനിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയിലടക്കം . നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്നു ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. 

 കസ്റ്റഡിയിലുള്ളവരിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളയാളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ള രണ്ടുപേർ ആലപ്പുഴ സ്വദേശികളാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുകയാണ്. 
രൺജീത് വധത്തിൽ ഇതുവരെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള ഒരാളും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ അഞ്ച് എസ്ഡിപിഐ പ്രവർത്തകരും തെളിവു നശിപ്പിക്കൽ, പ്രതികളെ സഹായിക്കുക എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടവരാണ്. അതേസമയം എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ മുഖ്യ പ്രതികളടക്കമുള്ളവർ പിടിയിലായിക്കഴിഞ്ഞു. ഇനി ഗൂഢാലോചനയിൽ പങ്കാളികളായ ചിലർ മാത്രമാണ് അറസ്റ്റിലാകാനുള്ളത്.

രൺജീത് വധക്കേസിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതികൾ കേരളം വിട്ടെന്നും ഇവരെ ഉടനടി കണ്ടെത്താൻ സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ക്രമസമാധാനനില തകരാതിരിക്കുന്നതിനായാണ് വ്യാപക പരിശോധനകൾ നടത്തുന്നതെന്നും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ സാധിക്കില്ലെന്നും എഡിജിപി പറഞ്ഞിരുന്നു.
          ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസിനെ (45) അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചാണ് വെട്ടിക്കൊന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകൾക്കകമായിരുന്നു രൺജീതിന്റെ കൊലപാതകം.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment