visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
V Muraleedharan
V MuraleedharanPhoto Credit : Siju Kuriyedam Sreekumar

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കരുതെന്ന് തീരുമാനിച്ചിട്ടുണ്ടോ ?; കേരള സർക്കാർ വ്യക്തമാക്കണം എന്ന് വി മുരളീധരന്‍ .

By - Siju Kuriyedam Sreekumar -- Friday, December 31, 2021 , 11:23 PM

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കരുതെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സര്‍വകലാശാല ഡി-ലിറ്റ് നല്‍കുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രപതിക്ക് ഡി-ലിറ്റ് കൊടുക്കരുത് എന്നുള്ള തീരുമാനം കേരള സര്‍വകലാശാല എടുത്തിട്ടുണ്ടോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും വ്യക്തമാക്കണം. ഡി-ലിറ്റ് നല്‍കുന്നത് സര്‍വകലാശാലയുടെ തീരുമാനമാണ്. സര്‍വകലാശാലയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ല. അധികാരമില്ലാത്ത സാഹചര്യത്തില്‍, അങ്ങനെ ചെയ്തുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണ്- മുരളീധരന്‍ പറഞ്ഞു. 

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്: പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റംമാത്രമെന്ന് ചെന്നിത്തല

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ്  നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ? എങ്കില്‍ എന്നാണ്?, ഈ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിരാകരിച്ചിരുന്നോ, വൈസ് ചാന്‍സലര്‍, ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സിന്‍ഡിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കില്‍ അത് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍?, ഇത്തരത്തില്‍ ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ?- തുടങ്ങി ആറു ചോദ്യങ്ങള്‍ ഇന്ന് കോണ്‍ഗ്രസ് നേതാവും ഹരിപ്പാട് എം.എല്‍.എയുമായ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. 

V Muraleedharan asks Government to clarify stand on awarding D.Litt to President
 



LEAVE A REPLY

Security code:

COMMENTS

Be the first to comment