visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Sudhakaran
K SudhakaranPhoto Credit : Siju Kuriyedam Sreekumar

ബിജെപിക്കെതിരായ സിപിഎമ്മിന്റെ രാഷ്ട്രീയ സഖ്യ ഉപാധി ഉറുമ്പ് ആനയെ കല്യാണം ആലോചിക്കുന്നത് പോലെ ആണ്, പരിസഹിച്ച് കെ. സുധാകരന്‍

By - Siju Kuriyedam Sreekumar -- Tuesday, April 05, 2022 , 05:49 PM

ന്യൂദല്‍ഹി:ബിജെപിക്കെതിരായ സിപിഎമ്മിന്റെ രാഷ്ട്രീയ സഖ്യ ഉപാധി ഉറുമ്പ് ആനയെ കല്യാണം ആലോചിക്കുന്നത് പോലെ ആണ് എന്ന്  സി പി എം നെ  പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസിന്റെ ദേശീയ നയങ്ങളും മുന്നണി സമവാക്യവും നിര്‍ദേശിക്കാന്‍ സിപിഎം വളര്‍ന്നിട്ടില്ല. കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് ഏക ആശ്രയമുള്ളതെന്നും സുധാകരന്‍ പറഞ്ഞു.'എവിടെ ജനങ്ങള്‍ പട്ടിണി കിടക്കുന്നോ അവിടെ കമ്മ്യൂണിസം ഉണ്ടാവും എന്നാണ് പറയുക. എന്നാല്‍ പട്ടിണി കിടക്കുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ എത്രയിടങ്ങളില്‍ കമ്മ്യൂണിസത്തിന് പച്ച പിടക്കാന്‍ കഴിഞ്ഞു. 

ബംഗാള്‍, ത്രിപുര, കേരളം, പഞ്ചാബ്, ബീഹാര്‍, ആന്ധപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടായിരുന്നത്. എന്നാല്‍ ആന്ധ്രയിലും പഞ്ചാബിലും ബീഹാറിലും ത്രിപുരയിലും ബംഗാളിലും അധികാരം നഷ്ടപ്പെട്ടു. ഇനി ഒരു കേരളം മാത്രമാണ് അവശേഷിക്കുന്നത്. അവിടെ കോണ്‍ഗ്രസിനെ പോലത്തെ ഒരു പാര്‍ട്ടിയോട് നിബന്ധന വെക്കുന്ന പാര്‍ട്ടിക്ക് 1.6 ശതമാനമാണ് ആകെ വോട്ട്. ഉറുമ്പ് ആനക്ക് കല്ല്യാണം ആലോചിച്ച കഥയുണ്ട്. ഈ ഘട്ടത്തില്‍ അതാണ് ഓര്‍മ്മ വരുന്നത്. ഇന്ത്യയില്‍ ഇന്നും 24 ശതമാനം വോട്ടുണ്ട് കോണ്‍ഗ്രസിന്. സിപിഐഎം രാഷ്ട്രീയ സഖ്യത്തിന് നിബന്ധനവെച്ചാല്‍ പരമ പുച്ഛത്തോടെ എഴുതി തള്ളും. സിപിഎം അതിന് മാത്രം വളര്‍ന്നിട്ടില്ലെന്നും സുധാകരന്‍.

kpcc president k sudhakaran against cpm

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment