visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
k sudhakaran, Joju George
k sudhakaran, Joju GeorgePhoto Credit : Siju Kuriyedam Sreekumar

വിവാദ പരാമർശങ്ങൾ നടത്തി കെപിസിസി പ്രസിഡന്റ് , ജോജു ക്രിമിനല്‍, ഗുണ്ടയെപ്പോലെ പെരുമാറി, സ്ത്രീകളോട് അപമര്യാദ കാട്ടി

By - Siju Kuriyedam Sreekumar -- Monday, November 01, 2021 , 09:54 PM


കൊച്ചി: കൊച്ചിയില്‍ ഇന്ധനവില വര്‍ധനവിനെതിരേ  കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജോജുവിനെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച സുധാകരന്‍ ഗുണ്ടയെപ്പോലെ സമരക്കാര്‍ക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണ്. സമരക്കാര്‍ക്കുനേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ ഒരു കാര്യമാണ് അത്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, സുധാകരന്‍ പറഞ്ഞു.

ഇന്ധനവിലയുടെ കാര്യത്തില്‍ ഇനിയെപ്പോഴാണ് സമരം ചെയ്യേണ്ടത്. നിങ്ങള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ജനം ഞങ്ങളോട് ചോദിക്കുകയാണ്. ഒരു മണിക്കൂര്‍ മാത്രമാണ് സമാധാനപരമായി സമരം ചെയ്തത്. അത് കുറ്റകരമാണെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ. ജോജു എന്ന ക്രിമിനലിനെതിരേ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് നോക്കിയ ശേഷമായിരിക്കും അടുത്ത നടപടി സ്വീകരിക്കുകയെന്നും കെ. സുധാകരന്‍ പറഞ്ഞു.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment