visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan , Arvind Kejriwal , Sabu M Jacob
Pinarayi Vijayan , Arvind Kejriwal , Sabu M JacobPhoto Credit : SMP

ആം ആദ്മിയെ ഒപ്പം നിർത്തി ട്വന്റി20യെ ഒറ്റപ്പെടുത്തും; കേരളത്തിലെ നാലാം മുന്നണിയെ പൊളിക്കാൻ സിപിഎമ്മിന്റെ സർജിക്കൽ സ്ട്രൈക്ക് ഇങ്ങനെ.

By - Siju Kuriyedam Sreekumar -- Sunday, May 22, 2022 , 01:24 PM
തിരുവനന്തപുരം: ട്വന്റി20- ആം ആദ്മി സഖ്യത്തെ പൊളിക്കാൻ സിപിഎം നീക്കം. ആം ആദ്മി പാർട്ടിയുമായി ദേശീയ തലത്തിൽ സഖ്യം രൂപീകരിക്കാനും അങ്ങനെ കേരളത്തിലെ ജനക്ഷേമ സഖ്യത്തെ പൊളിക്കാനുമാണ് സിപിഎം ലക്ഷ്യമിടുന്നത്. നിലവിൽ ട്വന്റി20 ഇടത് മുന്നണിക്ക് ഭീഷണിയല്ലെങ്കിലും ആം ആദ്മി പാർട്ടി സജീവമായാൽ ഇടത് മനസുകളുടെ വോട്ട് സമാഹരിക്കാൻ കഴിയുമെന്നും അത് തങ്ങളുടെ വോട്ടുബാങ്ക് ദുർബലപ്പെടുത്തുമെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ബിജെപി വിരുദ്ധ പാർട്ടികളുടെ വിശാല സഖ്യം എന്ന മുദ്രാവാക്യം ഉയർത്തിയാകും സിപിഎം – ആപ്പ് സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്നത്.
          ബിജെപിയെ എതിർക്കാൻ ആം ആദ്മി പാർട്ടിയുമായി സഹകരിക്കുമെന്ന സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പ്രസ്താവനയാണ് പുതിയ കരുനീക്കങ്ങളുടെ സൂചന നൽകുന്നത്. വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വിരുദ്ധ മൂന്നാം മുന്നണിക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി ആംആദ്മി പാർട്ടിയുമായി സഹകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ട്വന്റി20 പാർട്ടി സമാഹരിക്കുന്ന വോട്ടുകൾ യുഡിഎഫിന്റേതാണെന്നും എറണാകുളം ജില്ലക്ക് പുറത്തേക്ക് ആ പാർട്ടിക്ക് സ്വാധീനം വർധിപ്പിക്കാൻ കഴിയില്ലെന്നുമാണ് സിപിഎം കണക്കുകൂട്ടുന്നത്. ട്വന്റി20 എത്രത്തോളം വോട്ടുകൾ സമാഹരിക്കുന്നോ അത്രത്തോളം ഇടത് മുന്നണിക്ക് വിജയസാധ്യതയെന്നാണ് സിപിഎം കണക്കുകൂട്ടൽ. അതേസമയം, മണ്ണറിഞ്ഞ് കളിക്കാനുള്ള നേതൃത്വം ആം ആദ്മി പാർട്ടിക്ക് വന്നാൽ തങ്ങളുടെ സ്പേയ്സാണ് നഷ്ടമാകുക എന്നും സിപിഎം മുൻകൂട്ടി കാണുന്നു. ഈ സാഹചര്യത്തിലാണ് ആപ്പിനെ കേരളത്തിൽ മുളയിലേ മുരടിപ്പിക്കാൻ തങ്ങൾക്കൊപ്പം കൂട്ടാനുള്ള കരുക്കൾ സിപിഎം നീക്കുന്നത്.
               നിലവിൽ സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയോ കേന്ദ്രക്കമ്മറ്റിയോ ഇത്തരത്തിൽ ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ലെങ്കിലും 2018 മുതലുള്ള നീക്കം സജീവമാക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിന് മുന്നോടിയായിട്ടാണ് ബൃന്ദ കാരാട്ടിന്റെ സഹകരണ വാഗ്ദാനം. ഇതിനായിസിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ക്കിടയിൽ ധാരണയായ തായി സൂചനയുണ്ട്. 2012ൽ രൂപമെടുത്ത ആംആദ്മി പാർട്ടിയുടെ നയ സമീപനങ്ങളോടും അജൻഡകളോടും സിപിഎമ്മിന് യോജിപ്പുണ്ടായിരുന്നില്ല. ആപ്പിന് ആശയങ്ങളുടേയോ നയങ്ങളുടേയോ അടിത്തറയില്ലെന്നാണ് സി പി എമ്മിന്റെ എക്കാലത്തേയും വിമർശനം – അതിലുപരി കെജ്‌റിവാളിന്റെ മൃദു ഹിന്ദുത്വ സമീപനങ്ങളിലും സി പി എമ്മിന് സംശയങ്ങളുണ്ട്.
          ഈയടുത്ത കാലത്ത് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആം ആദ്മി നിർണായക പ്രകടനം കാഴ്‌ച്ചവെച്ചതോടെയാണ് സിപിഎം നിലപാടിൽ മാറ്റം വരുത്തിയത്. ദേശീയ രാഷ്ട്രീയത്തിൽ തുടർച്ചയായി കോൺഗ്രസിനുണ്ടാകുന്ന തെരെഞ്ഞെടുപ്പ് പരാജയങ്ങളും ഇതിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ ഏപ്രിലിൽ കേരളത്തിൽ നടന്ന സിപിഎമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലും ദേശീയതലത്തിൽ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് ആവർത്തിച്ചിരുന്നു.
             ദേശീയ തലത്തിലുള്ള ബിജെപിയുടെ വളർച്ചയെ തടയാൻ പ്രാദേശിക പാർട്ടികളുമായി ചേർന്ന് ബദൽസഖ്യം രൂപീകരിക്കണമെന്ന നിർദ്ദേശംഅംഗീ കരിച്ചാണ് പ്രമേയം പാസാക്കിയത്. പ്രാദേശിക സഹകരണം വേണമെന്ന കേരളഘടകത്തിന്റെ നിർദ്ദേശത്തെ ബംഗാൾഘടകം പൊതുചർച്ചയിൽ തള്ളിയിരുന്നു. പിന്നീട് വോട്ടെടുപ്പിലൂടെയാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. നാല് പ്രതിനിധികൾ എതിർത്ത് വോട്ട് ചെയ്തെങ്കിലും കോൺഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന പ്രമേയം അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് ആപ്പുമായി സഹകരിക്കാൻ പാർട്ടി ഉന്നത നേതാക്കൾ അനൗദ്യോഗിക നീക്കമാരംഭിച്ചത്.
             2018 ഏപ്രിലിൽ പിണറായി കേജ്രിവാൾ കൂടിക്കാഴ്‌ച്ച നടന്നുവെങ്കിലും ഇതിൽ നിന്ന് നിർണായക രാഷ്ട്രീയ തീരുമാനങ്ങളൊന്നും ഉരിത്തിരി ഞ്ഞിരുന്നില്ല. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിൽ പ്രാദേശിക സഹകരണം വേണമെന്ന കേരളഘടകത്തിന്റെ നിർദ്ദേശത്തെ ബംഗാൾഘടകം പൊതുചർച്ചയിൽ തള്ളിയിരുന്നു. പിന്നീട് വോട്ടെടുപ്പിലൂടെയാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. നാല് പ്രതിനിധികൾ എതിർത്ത് വോട്ട് ചെയ്തെങ്കിലും കോൺഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന പ്രമേയം അംഗീകരി ക്കുകയായിരുന്നു. തുടർന്നാണ് ആപ്പുമായി സഹകരിക്കാൻ പാർട്ടി ഉന്നത നേതാക്കൾ അനൗദ്യോഗിക നീക്കമാരംഭിച്ചത്.
        തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ആംആദ്മിയുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് രംഗത്തുവന്നുവെങ്കിലും ആംആദ്മി -ട്വന്റി-20 സഖ്യം നിലനിന്നതിനാൽ രാഷ്ട്രീയമായി പ്രതികരിക്കാൻ ആപ്പിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങൾ തയ്യാറായിരുന്നില്ല. ഇതിനു പുറമേ ബിജെപിക്കെതിരായ സമരത്തിൽ ആംആദ്മിയുമയി സഹകരിക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ ബൃന്ദാ കാരാട്ട് ഇക്കഴിഞ്ഞ ദിവസം കണ്ണൂരിൽ രംഗത്ത് വന്നത് സഖ്യ ചർച്ചകളുടെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.
           ഇക്കാര്യത്തിൽ അരവിന്ദ് കേജ്രിവാളിന്റെ നിലപാട് നിരാശാജനകമാണ്. കേരളത്തിൽ ആം ആദ്മി ഒരു വ്യാപാര കമ്പനിയുമായുണ്ടാക്കിയ സഖ്യം ആശാസ്യമല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ ആപ്പുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന തരത്തിൽ രംഗത്ത് വന്നതോടെ ആംആദ്മി കേരളത്തിലും അത് വഴി ദേശീയ രാഷ്ട്രീയത്തിലും സിപിഎമ്മുമായി സഹകരിക്കണോയെന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തിയേക്കും. സംസ്ഥാനത്ത് സിപിഎമ്മിന്റെ നില സുഭദ്രമാണെങ്കിലും ദേശീയ തലത്തിൽ പാർട്ടി പരുങ്ങലിലാണെന്ന ബോധ്യം ആംആദ്മി നേതൃത്വത്തിനുണ്ട്.
               ഇതിനു പുറമേ സംസ്ഥാനത്ത് ഇടത്- വലത് മുന്നണികൾക്കും ബിജെപിക്കും ബദലെന്ന രീതിയിലുള്ള നിലപാടിൽ നിൽക്കുന്ന അവർക്ക് സിപിഎം സഹകരണം ദോഷം ചെയ്യുമെന്ന വിലയിരുത്തലും ആപ്പിനുണ്ട് ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷം സിപിഎം സഹകരണത്തിൽ കരുതലോടെയുള്ള പ്രതികരണത്തിണത്തിനാവും ആംആദ്മി നേതൃത്വം പരിഗണന നൽകുക. തൃക്കാക്കരയിൽ ട്വന്റി ട്വന്റി- ആപ്പ് സഖ്യത്തിന്റെ പിന്തുണക്കായി സി പി എം സകല പ്രീണന – അടവുനയങ്ങളും പയറ്റുന്നുണ്ട്.

CPM will stand with Aam Aadmi Party and isolate Twenty20 to destroy the Fourth Front in Kerala.

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment