visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Guruvayur Puthari Payasam
Guruvayur Puthari PayasamPhoto Credit : Siju Kuriyedam Sreekumar

ശ്രീ ഗുരുവായൂരപ്പന് നിവേദിച്ചത് നിലവാരം ഇല്ലാത്ത പുത്തരി പായസം

By - Siju Kuriyedam Sreekumar -- Wednesday, September 07, 2022 , 10:16 PM
ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ദിനത്തിൽ ഇത്തവണ ശ്രീ ഗുരുവായൂരപ്പന് നിവേദിച്ചതും ഭക്തർക്ക് വിതരണം നടത്തിയതും,  നിലവാരമില്ലാത്ത പുത്തരി പായസമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ  ചരിത്രത്തിൽ ഇതു ആദ്യമായാണ് ഇത്രയും മോശം ശർക്കര ഉപയോഗിച്ച്  പുത്തരി പായസം ഭഗവാന് നിവേദിച്ചതെന്നത് ഭക്തർക്ക് വിഷമം ഉണ്ടാക്കുന്ന സംഗതിയാണ്. 

''പത്തുക്കാർ'' എന്ന പേരിൽ അറിയപ്പെടുന്ന പാരമ്പര്യ  അവകാശികളായ -  അമ്പലവാസികളായ വാര്യർ വിഭാഗത്തിൽപ്പെട്ടവരാണ് സാധാരണയായി  ശർക്കര ക്ഷേത്രത്തിലേക്ക് നൽകി വന്നിരുന്നത്. വാര്യയന്മാർ നൽകി വന്നിരുന്ന ശർക്കര ഗുണനിലവാരം പുലർത്തിയിരുന്നതായിരുന്നു, ഇനി അഥവാ മോശമാണെങ്കിൽ തന്നെ അതു മടക്കി അയക്കാൻ ദേവസ്വത്തിന് കഴിയുമായിരുന്നു. അങ്ങനെ ഉണ്ടായിട്ടുമുണ്ട്. നേരത്തെ ഭഗവാന് നിവേദിക്കുവാനുള്ള പാൽ, പഴം, നെയ്യ്, വെണ്ണ, എണ്ണ, ശർക്കര എന്നീ വേണ്ട എല്ലാ ഉൽപന്നങ്ങളും നൽകി വന്നിരുന്നത് നേരത്തെ പറഞ്ഞ പത്തുകാരായിരുന്നു. പിന്നീട് ഇത്തരത്തിലുള്ള വാര്യന്മാരുടെ അവകാശങ്ങൾ ഒന്നോന്നായി ദേവസ്വം ഭരണസമിതി കവർന്നെടക്കുകയായിരുന്നു. 

ഗുരുവായൂർ ക്ഷേത്രത്തിൽ നിലനിന്നുവരുന്ന പാരമ്പര്യ അവകാശം അവസാനിപ്പിക്കണമെന്ന ദുരദ്ദേശ്യത്തോടെ മുൻപ് ദേവസ്വം  ചെയർമാനായിരുന്ന കെ.ബി.മോഹൻദാസിന്റെ കാലത്താണ് ദേവസ്വം നേരിട്ട് ശർക്കര വാങ്ങാൻ കരാറുക്കാരെ ഏൽപിക്കാൻ ആരംഭിച്ചത്. ആദ്യത്തിൽ ഒന്ന് രണ്ടു തവണ നല്ല ശർക്കര എത്തിച്ച കരാറുകാർ പിന്നീട് വ്യാജ വാറ്റുകാർ ഉപയോഗിക്കുന്ന തരത്തിലുള്ള മോശം ശർക്കര എത്തിക്കാൻ തുടങ്ങി. ഇപ്പോൾ ദേവസ്വം വലിയതോതിൽ എടുക്കുന്ന ശർക്കര ഉപയോഗിക്കാതെ തിരിച്ചയ്ക്കാൻ കഴിയാത്ത അവസ്ഥയുമായി. 

അതേ സമയം നിവേദ്യം തയ്യാറാക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കരുതെന്ന തന്ത്രി നമ്പൂതിരിപ്പാടിന്റെ സദുദ്ദേശ്യത്തോടെയുള്ള നിലപാടിലും, നിവേദ്യം തയ്യാറാക്കുന്ന കീഴ് ശാന്തിമാരുടെ താൽപര്യ കുറവും, വേണ്ട രീതിയിൽ  തേങ്ങാപാൽ ഉപയോഗിച്ചില്ല എന്നതും നിവേദ്യം മോശമാകുന്നതിനും കാരണമായി.  തേങ്ങ ചിരകാൻ യന്ത്രങ്ങൾ ഉപയോഗിക്കുവാൻ ആരംഭിച്ചതും മുൻ ചെയർമാൻ കെ.ബി.മോഹൻദാസിന്റെ കാലത്തായിരുന്നു. എന്നാൽ നിവേദ്യം തയ്യാറാക്കുന്നതിന് യന്ത്രങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണെന്നും അതു ക്ഷേത്രത്തിന്റെ പരിപാവനതക്ക് ദോഷം ചെയ്യുമെന്ന് ചുണ്ടിക്കാട്ടി ഒരു വിഭാഗം കിഴ്ശാന്തിമാർ അന്ന് അതിനെ എതിർത്തിരുന്നു. എന്നാൽ അന്നത്തേ ഭരണസമിതി അവർക്ക് മോഹന വാഗ്ദാനങ്ങൾ നൽകി അവരെ പാട്ടിലാക്കി ഭരണസമിതിയുടെ തീരുമാനത്തിനോപ്പം നിർത്തുകയായിരുന്നു. 

യഥാർത്ഥത്തിൽ പാരമ്പര്യ അവകാശം ഗുരുവായൂർ ക്ഷേത്രത്തിൽ നിലനിൽക്കുന്നതു കൊണ്ടാണ്  അമ്പലത്തിലെ അകത്തേ കാര്യങ്ങൾ അതായത് ആചാര - അനുഷ്ഠാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൃത്തിയോടും വെടുപ്പോടേയും നടന്നു വരുന്നത്. അതു നിർത്താലാക്കുവാനുള്ള ഏതു നീക്കവും ഭക്തർക്ക് ആശങ്കയുണ്ടാക്കുന്നതാണ് !!


Shree Guruvayoorappan was offered Puthari Payasam which was of no quality



LEAVE A REPLY

Security code:

COMMENTS

Be the first to comment