visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Prashant Bhushan against K-Rail
Prashant Bhushan against K-Rail

കെ–റെയില്‍ പദ്ധതിയില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഗുണം

By - Siju Kuriyedam Sreekumar -- Sunday, October 10, 2021 , 10:34 PM


കോഴിക്കോട്∙ കെ–റെയില്‍ പദ്ധതിയില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍പ് ഇ.ശ്രീധരനെ പോലുള്ള വിദഗ്ധരുടെ അഭിപ്രായം തേടണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാട്ടിലപീടികയില്‍ നടക്കുന്ന കെ–റെയില്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു അദ്ദേഹം.

റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഗുണം ഉണ്ടാക്കുന്ന പദ്ധതിയാണിത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ എക്സ്പ്രസ് ഹൈവേയെ എതിര്‍ത്തവരാണ് കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നത് എന്നത് ദൗര്‍ഭാഗ്യകരം എന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കെ–റെയില്‍ പദ്ധതിക്കെതിരെ കാട്ടിലപ്പീടികയില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഒരു വര്‍ഷം പിന്നിട്ടു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രശാന്ത് ഭൂഷണ്‍ സമരപന്തലില്‍ എത്തിയത്. കെ–റെയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് എം.കെ.മുനീര്‍ അധ്യക്ഷനായ സമിതി യുഡിഎഫിന് റിപ്പോർട്ട് നല്‍കിയിരുന്നു. പദ്ധതി വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെല്ലാം സമരം നടക്കുന്നുണ്ട്.  



LEAVE A REPLY

Security code:

COMMENTS

Be the first to comment