visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Terrorist Attack

Home / News/ Terrorist Attack
Afganistan Bomb blast
Afganistan Bomb blast

അഫ്ഗാനിസ്താനിൽ വീണ്ടും സ്‌ഫോടനം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് , ഞെട്ടൽ മാറാതെ ജനം

By - Siju Kuriyedam Sreekumar -- Friday, October 08, 2021 , 09:20 PM


കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഐഎസ്‌ഐഎസ് ഉൾപ്പോരിൽ  പോലിയുന്ന  മനുഷ്യജീവനുകൾ തുടർക്കഥയാകുന്നു  . അഫ്ഗാനിസ്താനെ ഞെട്ടിച്ച് വീണ്ടും ബോംബ് സ്‌ഫോടനം. കുന്ദൂസ് പ്രവിശ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ 'മിഷന്‍ റ്റു അഫ്ഗാനിസ്താന്‍' ട്വീറ്റ് ചെയ്യുന്നു.  

കുന്ദൂസ് പ്രവിശ്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷിയ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച്ച നടക്കുന്ന ജുമുഅ നമസ്‌കാരത്തിനിടെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ഐഎസ് ആണെന്ന് താലിബാന്‍ ആരോപിച്ചു. അഫ്ഗാന്‍ ജനതയുടെ 20 ശതമാനം താമസിക്കുന്ന പ്രവിശ്യയാണ് കുന്ദൂസ്. തീവ്ര ഐഎസ്‌ഐഎസ് നടത്തിയ സൂയിസൈഡ്  ബോംബ് അറ്റാക്ക് ആണ് എന്ന് താലിബാൻ വക്താക്കൾ പറയുന്നുണ്ട് 

കഴിഞ്ഞ ഞായറാഴ്ച്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

   



LEAVE A REPLY

Security code:

COMMENTS

Be the first to comment