visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Ramayanam
RamayanamPhoto Credit : SMP

ഗുരുഗ്രാം സെക്ടർ 21 ധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ രാമായണ മാസാചാരണ മഹോത്സവം

By - P N Shaji -- Sunday, July 17, 2022 , 04:20 PM
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ രാമായണ മാസാചാരണ മഹോത്സവം പ്രമാണിച്ച് 2022 ജൂലൈ 17 ഞായറാഴ്ച മുതൽ ആഗസ്റ്റ് 16 വരെ ദിവസവും രാവിലെ 5.30ന് നിർമ്മാല്യ ദർശനം, മലർ നിവേദ്യം, 6-ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം എന്നിവ നടക്കും. തുടർന്ന് പതിവ് പൂജകളും ഉണ്ടാവും.

17-ന്‌ വൈകിട്ട് 5:30ന് നട തുറക്കും. 6:30-ന് ദീപാരാധന, ദീപക്കാഴ്ച തുടർന്ന് അയ്യപ്പ സേവാ സമിതി ഗുരുഗ്രാം അവതരിപ്പിക്കുന്ന ഭജന. 8-ന് അത്താഴപൂജ. 8:30-ന് ഹരിവരാസനം പാടി നട അടക്കും. തുടർന്ന് പ്രസാദ വിതരണം.

രാമായണ മാസാചരണ മഹോത്സവത്തിൻ്റെ ഭാഗമായി കർക്കിടകം 1 മുതൽ 31വരെ ദിവസവും ഗണപതി ഹോമവും ഭഗവതിസേവയും ഉണ്ടായിരിക്കും.

പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനായി ദേവസ്വം ഓഫീസുമായി 01244004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.


Ramayana Masacharana Mahotsav at Dharma Shasta Temple, Gurugram Sector 21
 



LEAVE A REPLY

Security code:

COMMENTS

Be the first to comment